പാരിസ്: ലോകത്തിലെ ആദ്യ മുഖംമാറ്റ ശസ്ത്രക്രിയയ്‌ക്കു വിധേയായ ഫ്രഞ്ച് വനിത ഇസബെല്ല ഡിനോയിര്‍ അന്തരിച്ചു. ഏപ്രിലിലാണ് ഇസബെല്ല മരിച്ചതെങ്കിലും വാര്‍ത്ത പുറത്തു വിട്ടത് കഴിഞ്ഞ ദിവസമാണ്.
വളര്‍ത്തു നായയുടെ കടിയേറ്റു മുഖം വികൃതമായതിനെ തുടര്‍ന്നു 2005ലാണ് ഇസബെല്ലയുടെ മൂക്ക്, ചുണ്ടുകള്‍, താടി എന്നിവ മാറ്റിവച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീയുടെ ഈ ഭാഗങ്ങള്‍ എടുത്താണ് അന്ന് മുപ്പത്തെട്ടു വയസുണ്ടായിരുന്ന ഇസബെല്ലയുടെ മുഖത്തു പിടിപ്പിച്ചത്.
മാറ്റിവച്ച ചുണ്ടുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം ഭാഗികമായി നിലച്ചിരുന്നു. മുഖം മാറ്റിവയ്‌ക്കലിനെ തുടര്‍ന്നു കഴിക്കേണ്ടി വന്ന മരുന്നുകള്‍ മൂലം കാന്‍സര്‍ രോഗബാധയുമുണ്ടായിരുന്നു. ശരീരത്തില്‍ രണ്ടിടത്തു കാന്‍സര്‍ കണ്ടെത്തിയിരുന്നതായി മരണവാര്‍ത്ത പുറത്തുവിട്ട ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.
















