കൊച്ചി: ഏഷ്യന്‍ കാഡറ്റ് ആന്റ് ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കൊച്ചിയില്‍ തുടക്കം. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 11 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. കേഡറ്റ് വിഭാഗത്തില്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള 164 താരങ്ങളും ജൂനിയര്‍ വിഭാഗത്തില്‍ 19 രാജ്യങ്ങളില്‍ നിന്നുള്ള 138 താരങ്ങളും മത്സരിക്കാനിറങ്ങും.
32 അംഗ ടീമാണ് ആതിഥേയരെ പ്രതിനിധീകരിക്കുന്നത്. ഭോപ്പാലില്‍ നടന്ന ക്യാമ്പിന് ശേഷം ടീം ഇന്നലെ കൊച്ചിയിലെത്തി. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി കെ. ഹരിപ്രസാദാണ് ടീമിലെ ഏക മലയാളി. രാവിലെ 10 മണി മുതല്‍ എട്ടു കാറ്റഗറികളിലെ പ്രിലിമിനറി ബൗട്ട്സ് നടക്കും. വൈകിട്ട് 3ന് നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍. തുടര്‍ന്ന് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പ് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന് താരങ്ങളുടെ റാങ്കിങിനായി പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: