മറുനാടന്‍ താരങ്ങള്‍ കളിക്കാനെത്തുമ്പോള്‍ നഷ്ടം കേരള താരങ്ങള്‍ക്ക്. പഠനവും പരീക്ഷയുമെല്ലാം നഷ്ടപ്പെടുത്തി പന്തും ബാറ്റുമായി കളത്തിലിറങ്ങുന്നവര്‍ക്കു നേരെയാണ് കെസിഎയുടെ ബൗണ്‍സര്‍. ഭാവി മുന്നില്‍ക്കണ്ട് പരിശീലനം നഷ്ടപ്പെടുത്താന്‍ മടിച്ച് പരീക്ഷ ഒഴിവാക്കിയവര്‍ പോലുമുണ്ടിവിടെ.
മികച്ച പ്രകടനം നടത്തിയാല്‍ കേരളത്തിന്റെ ചെലവില്‍ മേഖലാ ടീമുകളിലിടം നേടാമെന്ന മെച്ചമുണ്ട് മറുനാട്ടുകാര്‍ക്ക്. അവിടെയും നഷ്ടം ഇവിടത്തുകാര്‍ക്ക്. സഞ്ജുവും സച്ചിനും റൈഫിയും രോഹനും മോനിഷുമെല്ലാം കണ്ണുവയ്‌ക്കുന്നിടത്ത് അവരുമുണ്ടാകും.
മറുനാട്ടുകാര്‍ വേണമെങ്കില്‍ താരമൂല്യമുള്ള, ടീമിനെ നയിക്കാനും കളിക്കാര്‍ക്ക് മാതൃകയാകാനും കഴിവുള്ളവരാണ് വേണ്ടത്.
യുവരാജ് സിങ്ങിനെപോലുള്ളവരെ പരിഗണിക്കാമായിരുന്നു.
കേരള ക്രിക്കറ്റിനെ ഭരിക്കുന്നവരുടെ താത്പര്യങ്ങളാണ് മറുനാടന്‍ പ്രേമത്തിനു പിന്നിലെന്ന് ആരോപണം ഉയരുന്നു. ഡിസംബറില്‍ ബിസിസിഐയിലേക്ക് തെരഞ്ഞെടുപ്പും മറ്റും നടക്കാനിരിക്കെ പ്രത്യേകിച്ച്. ദക്ഷിണ മേഖലയ്‌ക്ക് പുറത്തുനിന്ന് ബിസിസിഐയുടെ വാതില്‍ തുറക്കാനും ശ്രമിക്കാം. ഇതുവരെ ആരും പരസ്യപ്രതികരണത്തിനു മുതിരാത്തത് കെസിഎയുടെ അപ്രീതി ഭയന്ന്.
















