കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ വിശദമായ പദ്ധതി രേഖ ഈ മാസം 30 നകം സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. പ്രവൃത്തി പൂര്‍ത്തിയായ പദ്ധതികളുടെ മുഴുവന്‍ ബില്ലുകളും ഉടന്‍ സമര്‍പ്പിക്കണം. നടപ്പ് വര്‍ഷത്തില്‍ 7193.10ലക്ഷം രൂപയുടെ 84 പ്രവര്‍ത്തികളാണ് അംഗീകാരത്തിനായി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുള്ളത്. 2013 മുതല്‍ 2016 വരെ അനുമതി ലഭിച്ച 140 പ്രവര്‍ത്തികളില്‍ 46 പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികളോടൊപ്പം ഇലക്ട്രിക്കല്‍ എസ്റ്റിമേറ്റ് കൂടി സമര്‍പ്പിക്കണം. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സബ്കളക്ടര്‍ മൃണ്മയി ജോഷി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സി സുരേഷ്, ചെറുകിട ജലസേചന വിഭാഗംഎക്സിക്യുട്ടീവ് എന്‍ജിനീയര്‍ ടി എം സുബൈര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കുഞ്ഞിരാമന് പെര്വത്ത്, എല്‍ എസ്ജിഡി എക്സി. എഞ്ചിനീയര്‍ എം വി ഷംസുദ്ദീന്, പി ഡബ്ല്യു ഡി റോഡ്സ് എക്സി. എഞ്ചിനീയര്‍ കെ എസ് രാജന് ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: