മുക്കം:കൊടുവള്ളി ജോയിന്റ് ആര്‍ടിഒ. സി.വി.എം ഷരീഫിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാധിച്ചെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് വിജിലന്‍സ് സെല്‍ ഡിവൈ എസ് പി. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് താമരശ്ശേരി പരപ്പന്‍പൊയിലിലെ വീട്ടിലും കൊടുവള്ളിയിലെ ഓഫീസിലും ഒരേ സമയം പരിശോധന നടത്തിയത്.ചൊവ്വാഴ്ചരാവിലെ പത്തുമണിയോടെയാണ് പരിശോധന തുടങ്ങിയത്
വിജിലന്‍സ് സെല്‍ ഡി വൈ എസ് പി. കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സി ഐ മാരായ ബാലചന്ദ്രന്‍, രമേഷ്, സുരേഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത് . വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാധിച്ചെന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുകയും വിജിലന്‍സ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോടതി ഉത്തരവു പ്രകാരം ഷരീഫിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കൊടുവള്ളിയിലെ ഓഫീസും താമരശ്ശേരിയിലെ വീടും അടച്ചിട്ടാണ് പരിശോധന നടത്തിയത് . ആഡംബര വീടും സ്വത്തുക്കളും സംബന്ധിച്ചാണ് വിജിലന്‍സ് പ്രധാനമായും അന്വേഷണം നടത്തുന്നത്. എംവിഐ ആയിരുന്ന ഷരീഫ് മാസങ്ങള്‍ക്കുമുമ്പാണ് ജോയിന്റ് ആര്‍ടിഒ ആയി നിയമിതനായത്.
















