പെരിന്തല്‍മണ്ണ: ട്രാഫിക് ജംഗ്ഷനില്‍ മുന്‍സിപ്പല്‍ കോംപ്ലക്സ് വളപ്പില്‍ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ബോക്സ് അപകടകരമാം വിധം തുറന്നിട്ട നിലയില്‍.
ദിവസേന ആയിരക്കണക്കിന് ആളുകള്‍ വന്നു പോകുന്ന ഇവിടെ ലൈറ്റ് സ്ഥാപിച്ച തൂണിനു ചുറ്റും ഇരിപ്പിടമായി ഉപയോഗിക്കാറുണ്ട്, അറിയാതെ ഇതില്‍ ഒന്ന് കൈ തട്ടിയാല്‍ പോലും ഉണ്ടാകുന്ന അപകടം വലുതാണ്. കൂടാതെ മഴ പെയ്താല്‍ സ്വിച്ച് ബോക്സിനു ഉള്ളിലേക്ക് വെള്ളം ഇറങ്ങി നശിക്കാനും സാധ്യതയുണ്ട്.
കണ്മുന്നില് തന്നെ പൊതുമുതല്‍ നശിക്കുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. എത്രയും വേഗം ഇത് ശരിയാക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: