തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പുരാതനസ്ഥലനാമങ്ങള് ഏകപക്ഷീയമായി മാറ്റുന്ന പഞ്ചായത്ത് നടപടിക്കെതിരെയും ആധുനിക രീതിയിലുള്ള പൊതുശ്മശാനം നിര്‍മ്മിക്കുക, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് നല്കിയ പേരുകള്‍ മാറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
ജയറാം പടിക്കല്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് പടിക്കല്‍ പോലീസ് തടഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് ഉദ്ഘാടനം ചെയ്തു. വി.വി.ഷാജന്, യു.ഗോപാലന്, ടി.കെ.കാര്ത്തികേയന്, കെ.വാസു, റിജു ചെറവത്ത്, പ്രദീപ്, പി.രാജമണി .സി.സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: