കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്രാസ്‌റൂട്ട് പങ്കാളികളായ പ്രൊഡിജി ഫുട്‌ബോള്‍ അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌േറ്റഡിയത്തില്‍ നടന്ന ചടങ്ങില്‍ അക്കാദമി ടെക്‌നിക്കല്‍ ഡയറക്ടര്‍ ടെറി ഫെലാനാണ് കര്‍മ്മം നിര്‍വ്വഹിച്ചത്. ടീം ജേഴ്‌സി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റും പുറത്തിറക്കി. ഐ ലീഗ് അണ്ടര്‍ 16 ടൂര്‍ണമെന്റിന് മുന്നോടിയായാണ് ലോഗോയും ജേഴ്‌സിയും പുറത്തിറക്കിയത്.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ പരിശീലിക്കുന്ന ടീം അടുത്താഴ്ച പൂനെയിലെ ലിവര്‍പൂള്‍ അക്കാദമിയിലേക്ക് പോകും. ടൂര്‍ണമെന്റില്‍ എത്തുന്നതിനു മുമ്പ് ഐഎസ്എല്‍, ഐലീഗ് ക്ലബുകളുമായി സൗഹൃദമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
















