കൊല്ലം: ആഭരണനിര്മാണശാലകളില് തൊഴില്‍ ചെയ്ത് 60 പവനോളം സ്വര്‍ണം കവര്‍ന്ന നാല് ബംഗാളികളെ പിടികൂടി. ഉളിയക്കോവില്‍ സ്വദേശിയായ വ്യാപാരി വെങ്കടേശന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. സുഭാഷ്, മംഗള്‍ പൂജാര്‍, അഭിജിത്, ചമ്പന്‍ എന്നിവരാണ് പിടിയിലായത്. എട്ടുവര്‍ഷമായി വിവിധ ആഭരണനിര്മാണശാലകളില് പണിയെടുക്കുകയാണിവര്.
















