ചവറ: അധ്യാപക ദിനത്തില്‍ ഇരുപതില്‍പരം പൂര്‍വധ്യാപകര്‍, വിശിഷ്ട വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ അപൂര്‍വസംഗമത്തിന് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വേദിയായി. എല്ലാ ക്ലാസുകളിലെയും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ അധ്യാപകരായി മാറിയതും ക്ലാസുകള്‍ എടുത്തതും കുട്ടികള്‍ക്ക് അപൂര്‍വ അനുഭവമായി. അധ്യാപകദിന ഗാനം ആലപിക്കുന്നതിനും ക്ലാസുകള്‍ എടുക്കുന്നതിനുമുളള പരിശീലനം നല്‍കിയത് അധ്യാപകന്‍ കുരീപ്പുഴ ഫ്രാന്‍സിസാണ്. പൂര്‍വ്വാധ്യാപകര്‍ ജീവിതാനുഭവങ്ങള്‍ വിവരിച്ചത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ദിശാബോധത്തിന് കാരണമാകുന്നതാണെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്.കബീറുകുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. മുന്‍അധ്യാപകന്‍ ചവറ വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ജെ.ഷൈലജ, പ്രൊഫ. ശ്രീനിവാസന്‍, ഡി. അനീസ് എന്നിവര്‍ സംസാരിച്ചു.
















