ശ്രീഹരിക്കോട്ട: ബഹിരാകാശശാസ്ത്ര രംഗത്ത് പുതിയ നേട്ടങ്ങള്‍കുറിച്ച് ഐഎസ്ആര്‍ഒ സപ്തംബര്‍ എട്ടിന് ഇന്‍സാറ്റ് ത്രീ ഡിആര്‍ വിക്ഷേപിക്കും. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണിത്.
2,211 കിലോയുള്ള ഉപഗ്രഹം ജിഎസ്എല്‍വി എഫ് 5 ആണ് വഹിക്കുക. ഇതു നാലാംതവണയാണ് ഉപഗ്രഹം വഹിച്ച് എഫ് 5 ബഹിരാകാശത്ത് പോകുന്നത്. ഭാരതത്തിന്റെ സ്വദേശ നിര്‍മ്മിത ക്രയോജനിക് സംവിധാനമാണിത്.
















