ന്യൂദല്‍ഹി: ഫ്‌ളോറിഡയില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി 20 മത്സരം തുടങ്ങാന്‍ വൈകിയതില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി ബിസിസിഐക്ക് പരാതി നല്‍കി.
മത്സരത്തിന്റെ തത്സമയ സംപ്രക്ഷേപണത്തിനുള്ള അവകാശം സ്വന്തമാക്കിയ കമ്പനി നേരിട്ട ചില സാങ്കേതിക തടസങ്ങളാണിതിനു കാരണമായതെന്ന് ധോണി പറയുന്നു. ഐസിസി നിയമപ്രകാരം സാറ്റലൈറ്റ് സിഗ്‌നലുകള്‍ക്കായി കാത്തിരിക്കേണ്ടതില്ല.
സാറ്റലൈറ്റ് തടസങ്ങള്‍ മൂലം മത്സരം വൈകിപ്പിക്കുന്നത് നിയമമനുസരിച്ചാണോയെന്ന് ധോണി പരാതിയില്‍ ചോദിക്കുന്നു. ദുബായില്‍ അടുത്ത മാസം ചേരുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഐസിസി വ്യക്തമാക്കി. ഒരു മണിക്കൂറിലധികം വൈകിയാണ് മത്സരം ആരംഭിച്ചത്.
















