ന്യൂദല്‍ഹി: വിഖ്യാത ഫ്രഞ്ച് മിഡ് ഫീല്‍ഡര്‍ ഫ്‌ളോറന്റ് മലൂദക്ക് പുറമെ ദല്‍ഹി ഡൈനാമോസിന് മറ്റൊരു മാര്‍ക്വീതാരവും. സ്പാനിഷ് താരം റൂബന്‍ ഗൊണ്‍സാലസുമായാണ് ഡൈനാമോസ് കരാര്‍ ഒപ്പുവെച്ചത്. ലാ ലിഗ ടീം റയല്‍ സരഗോസയില്‍ നിന്നാണ് 34കാരനായ റൂബന്‍ ദല്‍ഹിയിലേക്കെത്തുന്നത്.
മുന്‍പ് റയല്‍ മാഡ്രിഡ്, റയല്‍ മയോര്‍ക്ക, സെല്‍റ്റ, ഒസാസുന തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ച റൂബന്‍ മികച്ച സെന്റര്‍ ബാക്കാണ്. സ്പാനിഷ് യൂത്ത് ടീമിനുവേണ്ടിയെല്ലാം കൡച്ചിട്ടുണ്ട്. ഡൈനാമോസിലെത്തുന്ന മൂന്നാമത്തെ സ്പാനിഷ് താരമാണ് റൂബന്‍. ഗോള്‍കീപ്പര്‍ ടോണി ഡൊബ്ലാസ്, മിഡ്ഫീല്‍ഡര്‍ മാര്‍ക്കോസ് ടെബര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
















