ന്യൂദല്‍ഹി: മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്കെതിരെയുള്ള ക്രിമിനല്‍ കേസ് സുപ്രീംകോടതി റദ്ദാക്കി.ധോണിക്കെതിരായ എല്ലാ ക്രിമിനല്‍ നടപടികളും നിറുത്തി വയ്‌ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
ജസ്റ്റിസ് രാജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിചാരണയ്‌ക്ക് ധോണി നേരിട്ടു ഹാജരാകണമെന്ന കീഴ്‌കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.
2013ലാണ് ബിസിനസ് ടുഡേ മാഗസിന്റെ കവര്‍പേജില്‍, ലെയ്‌സ്, കോള, ബിസ്‌ക്കറ്റ്, ഷൂസ് തുടങ്ങിയ നിരവധി സാധനങ്ങള്‍ കൈകളില്‍ പിടിച്ച് നില്‍ക്കുന്ന മഹാവിഷ്ണുവിന്റെ വേഷത്തില്‍ ധോണി പ്രത്യക്ഷപ്പെട്ടത്.
തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ജയകുമാര്‍ ഹയര്‍മത്താണ് ധോണിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ധോണിക്കെതിരെ ഐപിസി 295, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
















