ചവറ: ഇടപ്പള്ളിക്കോട്ടയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ സാധനങ്ങള്‍ പോലീസ് പിടികൂടി. പന്മന മിടാപ്പള്ളി ഭവനത്ത് പടീറ്റതില്‍ മജീദിന്റെ വീടിന്റെ അടുക്കളമുറിയില്‍ സൂക്ഷിച്ചിരുന്ന റേഷന്‍വിതരണത്തിനായുള്ള ഒന്‍മ്പത് ചാക്ക് പുഴുക്കലരി, മൂന്ന് ചാക്ക് പച്ചരി, ഒരു ചാക്ക് ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. മജീദിനെ അറസ്റ്റ്‌ചെയ്തു.
റേഷന്‍ ഉല്‍പ്പന്നങ്ങള്‍ പൊടിയാക്കി വില്‍പ്പന നടത്തുതിനു വേണ്ടിയാണ് സൂക്ഷിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പന്മന മേഖല കേന്ദ്രീകരിച്ച് റേഷന്‍ ഉല്‍പ്പന്നങ്ങളുടെ അനധികൃതവ്യാപനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണം നടത്തിവരവേ ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.ഗോപകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, എഎസ്‌ഐ ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷാംലാല്‍, ജോയി എന്നിവരുടെ നേതൃത്വത്തിലാണ് റേഷന്‍സാധനങ്ങള്‍ പിടികൂടിയത്.
















