പരപ്പനങ്ങാടി: അവധി ദിനങ്ങള്‍ ജനസേവനത്തിനായി എന്ന ബിജെപി പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ പരിപാടിയുടെ ഭാഗമായി ചെട്ടിപ്പടി വൈദ്യര് പടി -റെയില്‍വേ ലൈന്‍ നടപ്പാത വാര്‍ഡ് കൗണ്‍സിലര്‍ പി.വി തുളസിദാസിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ബൂത്ത് പ്രസിഡന്റ് കച്ചോട്ടില്‍ ശശി, എം.സുരേന്ദ്രന്, കെ.ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി. നെടുവ ഗവ. ഹൈസ്കൂള്‍ പരിസരത്തെ നടപ്പാതകളും നിരത്തുകളും വാര്‍ഡ് കൗണ്‍സിലര്‍ അംബിക മോഹന്‍ രാജിന്റെ നേതൃത്വത്തില്‍ ശുചീകരിച്ച് സഞ്ചാരയോഗ്യമാക്കി. കെ.മുരളി, മണിസഹദേവന്, ഹരീഷ് പഴയതെരു, ജയപ്രകാശ്, രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ബിജെപി അരിയല്ലൂര്‍ ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എംവിഎച്ച്എസ് പരിസരത്ത് വൃക്ഷത്തൈ നട്ടു. ഉദ്ഘാടനം വള്ളിക്കുന്ന് പഞ്ചായത്ത് മെമ്പര്‍ ഒടുക്കത്തില്‍ ലക്ഷ്മി നിര്‍വഹിച്ചു. ലക്ഷ്മി തരു., ആരിവേപ്പ്, പേരാല്‍, മാവ്, പ്ലാവ്, കൊന്ന, തുടങ്ങിയ നാടന്‍ വൃക്ഷതൈകളാണ് നട്ടത് സംരക്ഷണ കവചങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നമ്പാല ഗണേശന്, കെ.ബാബു, മോഹന്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: