കരുവാരക്കുണ്ട്: മണ്ണിടിച്ചില്‍ വീടുകള്‍ക്ക് ഭീഷണിയാവുന്നു. കരുവാരക്കുണ്ട് അങ്ങാടിയിലെ വൈദ്യുതി സെക്ഷന്‍ ഓഫീസിനു സമീപത്താണ് വ്യാപകമായി മണ്ണിടിയുന്നത്. ഇതുമൂലം പുറ്റാണിക്കാട്ടില്‍ മുഹമ്മദ്, കോരക്കണ്ടന് ഖദീസയുടെയും വീടുള്‍ അപകട ഭീഷണി നേരിടുകയാണ്. മണ്ണിടഞ്ഞ മേല്‍ ഭാഗത്ത് കോളനികളാണുളളത്. മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ വീടുകള്‍ തകരുന്ന അവസ്ഥയാണുളളത്. മണ്ണിടിഞ്ഞ് കഴിഞ്ഞ വര്‍ഷം പുറ്റാണി കാട്ടില്‍ മുഹമ്മദിന്റെ ബാത്ത് റൂം തകര്‍ന്നിരുന്നു. സ്വകാര്യ വ്യക്തികള്‍ മണ്ണ് എടുത്ത ഭാഗത്താണ് ഇടിച്ചില്‍ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: