മലപ്പുറം: ഹൈന്ദവ നവോത്ഥാന സഭ ജില്ലാ കമ്മറ്റി രൂപീകരിച്ചു. മലപ്പുറത്ത് നടന്ന യോഗം പുന്നപ്പാല ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാനന്ദപുരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ് ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്ത്തകന് രഞ്ജിത്ത് ഏബ്രഹാം തോമസ് മുഖ്യപ്രഭാഷണം നടത്തി. കളംപാട്ട് കലാകാരന് കടന്നമണ്ണ ശ്രീനിവാസനെ ചടങ്ങില്‍ ആദരിച്ചു. ഡോ.ഗോപിനാഥ് ശര്‍മ്മ, ബൈജു കരുവാരക്കുണ്ട്, കെ.അനീഷ്, ബൈജു പൂക്കോട്ടുംപാടം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ബൈജു പൂക്കോട്ടുംപാടം(പ്രസിഡന്റ്), കെ.അനീഷ്(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: