ഗുരുവായൂര്‍: കനോലി കനാലിന്റെ വികസനം ഇനിയും വിദൂര സ്വപ്നമാകുന്നു.കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 40 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വികസന പദ്ധതി ് കേന്ദ്രഗവണ്മെന്റിന് സമര്‍പ്പിച്ചിരുന്നു.കനാലിന്റെ വികസനം 2010ല്‍ പൂര്‍ത്തീകരിക്കുമെന്ന് സ്ഥലം എംഎല്‍എ കെ.വി. അബ്ദുള്‍ഖാദറിനെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് രേഖാമൂലം അറിയിച്ചിരുന്നു.
5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ ആദ്യപടിയായി 2006-2007 വര്‍ഷത്തില്‍ കോട്ടപ്പുറം മുതല്‍ പൂവ്വത്തുംകടവ് വരെയുള്ള വികസനത്തിന് 4.78 കോടി രൂപ വിനിയോഗിക്കുകയും അണ്ടത്തോട് മുതല്‍ പൊന്നാനി വരെയുള്ള ഭാഗത്തിന് 6.10 കോടി രൂപയും ചെലവാക്കുവാന്‍ സംസ്ഥാനതല വികസനസമിതി അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി തന്നെ ഏലത്തൂര്‍ കല്ലായി കനാലിന്റെ 11 കി.മീ. ഭാഗത്തെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് 5.57 കോടി രൂപയും ലഭിച്ചിരുന്നു.
1993 പാര്‍ലമെന്റില്‍ പാസ്സാക്കിയ നിയമപ്രകാരം കോട്ടപ്പുറം, കൊല്ലം ചന്നക്കര ഉദ്യോഗമണ്ഡല്‍ കനാലും ഉള്‍പ്പെട്ട 205കി.മീ. നീളമുള്ള കനാലിനെ മൂന്നാം നമ്പര്‍ ദേശീയ പാതയായി ഉയര്‍ത്തിയിരുന്നു. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ കീഴില്‍ ഈ ജലപാതയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുണ്ട്. കാനോലി കനാലിന് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ഗവണ്മെന്റിന്റേയും സ്പോണ്സര് ചെയ്ത പദ്ധതി പ്രകാരമോ വികസിപ്പിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിനായി 90% ഗ്രാന്റ് ലഭിക്കുമെന്നും കേന്ദ്രഗവണ്മെന്റിന്റെ വാഗ്ദാനം ഉണ്ടായിരുന്നു.
എന്നാല്‍ കാനോലി കനാലിന്റെ വികസനം ഇന്നുമൊരു സ്വപ്മായി തന്നെ തുടരുന്നു.ഒരുകാലത്ത് ഈ ജതപാടതയിലൂടെയാണ് ചാവക്കാട്ടെക്കും, കുന്ദംകുളത്തേക്കും ചരക്ക് നീക്കം നടന്നിരുന്നത് . ആധുനിക ഗതാഗതസൗകര്യങ്ങള്‍ കൂടിയപ്പോഴും യാത്ര ഇന്നും തീരദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് തന്നെയാണ്. അതുകൊണ്ടാണ് ഇങ്ങനെ വീണ്ടും തീരദേശവാസികള്‍ ചിന്തിക്കുന്നത്. 1957ല്‍ ഇ.എം.എസ്. മന്ത്രിസഭ കൊച്ചി കായല്‍, കനോലി കനാല്‍ ജലഗതാഗതം സമ്പൂര്‍ണ്ണപദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു. അതിലും ഈ കനാലിനെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ജലപദ്ധതികള്‍ ഉണ്ടായിരുന്നു.
പക്ഷേ ഒന്നുപോലും നടപ്പിലായില്ല. ഇന്നിപ്പോള്‍ അനധികൃത കയ്യേറ്റം മൂലവും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമൂലവും കനോലി കനാല്‍ കൈതോടായി മാറിയിരിക്കുന്നു. ഇതിന് ജീവന് നല്കാന് തയ്യാറായാല്‍ തീരദേശത്തിന് ഒരു പുത്തനുണര്‍വ്വ് ലഭിക്കുകയും തീരദേശ ടൂറിസം വിപുലപ്പെടുകയും വീണ്ടുമൊരു പ്രതാപകാലത്തേക്ക് പോകുമെന്നും സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: