പൊന്നാനി: പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറുദിവസം കൊണ്ട് കേരളത്തിന് സമ്മാനിച്ചത് ചിരിക്കാനുള്ള കുറച്ച് മണ്ടത്തരങ്ങള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. പൊന്നാനി മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഗതിയില്‍ നൂറുദിവസത്തെ ഭരണംകൊണ്ട് ഒരു സര്‍ക്കാരിനെ വിലയിത്താനാവില്ല. പക്ഷേ തങ്ങള്‍ക്കൊന്നും സാധിക്കില്ലെന്ന് നൂറുദിവസം കൊണ്ട് ബോധ്യപ്പെടുത്തിയിരിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ജനദ്രോഹ നടപടികള്‍ മാത്രമാണ് സ്വീകരിക്കുന്നത്. ഈ സര്‍ക്കാരില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കണ്ടെന്ന് ദിവസവും ഇവര്‍ വ്യക്തമാക്കി തരുകയാണ്. ക്രമസമാധാനം, പട്ടികജാതി ക്ഷേമം, വിലക്കയറ്റം തുടങ്ങി സമസ്ത മേഖലയിലും സര്‍ക്കാര്‍ പരാജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് ചക്കൂത്ത് രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.കെ. സുരേന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. മാധവന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ. വിജീഷ്, കെ. രതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: