കൊട്ടാരക്കര: ശ്രീനാരായണഗുരു ജാതിയില്ലന്ന് പറഞ്ഞിട്ടില്ലന്നും എല്ലാവര്‍ക്കും ജാതിയുണ്ടന്നും എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
കൊട്ടാരക്കര എസ്എന്‍ഡിപി യൂണിയന്‍ മൈക്രോഫൈനാന്‍സ് പദ്ധതിയുടെ ആറാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നത് ജാതിയും മതവും നോക്കിയാണ്. എല്ലാ പക്ഷിക്കും ചിലക്കാം എന്നാല്‍ വശവന്‍പക്ഷി ചിലച്ചാല്‍ ദോഷം എന്നതുപോലെ വെള്ളാപ്പള്ളി പറഞ്ഞാല്‍ മാത്രമെ കുഴപ്പമുള്ളൂ എന്നതാണ് സ്ഥിതി. ആരാച്ചാര്‍ ബാലകൃഷ്ണപിള്ളക്കും അയിഷാപോറ്റിയുടെയും പിന്നിലുള്ളത് ജാതിപട്ടമല്ലേ.
ഞാന്‍ സത്യം പറഞ്ഞാല്‍ മാത്രമെ ജാതിയാകുകയുള്ളു. എല്ലാവരും ഇന്ന് ഗുരുവിനെ കൊണ്ടുനടക്കുകയാണ്. ബജറ്റ് പ്രസംഗത്തില്‍ പോലും ഗുരു മാത്രമെയുള്ളൂ. ഇന്നലത്തെ തെറ്റിന് ഇന്ന് പ്രായശ്ചിത്വം ചെയ്യുകയാണ്. ഗുരുവിനെ മാറ്റിനിര്‍ത്തികൊണ്ട് വര്‍ത്തമാനകാലഘട്ടത്തില്‍ ഒന്നും കഴിയില്ലെന്ന് സംഘടനാശേഷികൊണ്ട് കാട്ടാന്‍ കഴിഞ്ഞതാണ് ഈ തിരിച്ചറിവിന് കാരണം. യഥാര്‍ത്ഥ ഗുരുദര്‍ശനം ആരു പ്രചരിപ്പിച്ചാലും സഹകരിക്കും.
തന്നെ പിന്നില്‍ നിന്ന് കുത്തുന്നത് സമുദായത്തിലെ തന്നെ കുലംകുത്തികളാണ്. പിന്നോക്ക കോര്‍പ്പറേഷനില്‍ നിന്ന് ലോണെടുത്ത് ചില്ലികാശ് അടക്കാത്തവര്‍ ധാരാളമുള്ളപ്പോള്‍ സമൂഹത്തിന്റെ പട്ടിണി മാറ്റാന്‍ പണം ചിലവഴിച്ച ഞാന്‍ മാത്രം അച്യുതാനന്ദന് കുറ്റക്കാരന്‍. പ്രത്യേക സമുദായങ്ങള്‍ങ്ങക്ക് മതം നോക്കി ആനുകൂല്യം നല്‍കുന്നു എന്ന സത്യം വിളിച്ചുപറഞ്ഞ ഞാന്‍ വര്‍ഗീയവാദി. സുധീരന്റെ വക കേസ്. യഥാര്‍ത്ഥ വര്‍ഗീയവാദികള്‍ ഇവിടുത്തെ രാഷ്‌ട്രീയക്കാരാണ്. മറ്റുള്ളവര്‍ വോട്ട് ബാങ്ക് കാണിച്ച് എല്ലാം സാധിച്ചെടുത്തപ്പോള്‍ നമ്മുടെ സമൂഹത്തിന് എല്ലാം നഷ്ടപ്പെട്ടു.
രാഷ്‌ട്രീയം മറന്ന് പ്രതികരിക്കുന്ന സമൂഹമായി മാറിയാല്‍ മാത്രമെ നിലനില്‍പ്പുള്ളൂവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രീതി നടേശന്‍ ജീവകാരുണ്യപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
യൂണിയന്‍ പ്രസിഡന്റ് സതീഷ്‌സത്യാപാലന്‍ അധ്യക്ഷനായിരുന്നു. നേതാക്കളായ ജി.വിശ്വംഭരന്‍, പി.സുന്ദരന്‍, അഡ്വ.സജീവ്ബാബു, അഡ്വ.അരുള്‍, വിനായക അജിത്ത്കുമാര്‍, വി.അനില്‍കുമാര്‍, പച്ചയില്‍ സന്ദീപ്, ജെ.ഹേമലത, ഡോ.സബീന വാസുദേവന്‍, പി.കെ.സോമരാജന്‍, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ മാനേജര്‍ രാജന്‍ സ്ലീബ എന്നിവര്‍ സംസാരിച്ചു.
90 യൂണിറ്റുകള്‍ക്കായി അഞ്ചര കോടി രൂപയാണ് ചടങ്ങില്‍ വിതരണം ചെയ്ത്.
















