കല്‍പ്പറ്റ: വയനാട് വന്യജിവി സങ്കേതത്തില്‍ കടുവ കണക്കെടുപ്പ് പൂര്‍ത്തിയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കടുവകളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് സൂചന. തോല്പെട്ടി, കുറിച്യാട്, ബത്തേരി, മുത്തങ്ങ റെയ്ഞ്ചുകളിലാണ് കണക്കെടുപ്പ് നടന്നത്.
കാല്‍പ്പാടുകളും കാഷ്ഠവും പരിശോധിച്ചും ക്യാമറകളില്‍ നിന്നും ലഭിക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ചുമാണ് എണ്ണം നിശ്ചയിക്കുക. എണ്ണം പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന കണക്കെടുപ്പില്‍ 66 കടുവകള്‍ ഉെണ്ടന്നാണ് കെണ്ടത്തിയത്.
അനുയോജ്യമായ കലാവസ്ഥയും ഇരമൃഗങ്ങളുടെ ലഭ്യതയുമാണ് വര്‍ദ്ധനക്ക് കാരണം. മുതുമല, ബന്ദിപ്പുര എന്നീ വന്യജീവി സങ്കേതത്തില്‍ നിന്നും കടുവകള്‍ വയനാട് വന്യജീവി സങ്കേതത്തില്‍ എത്തുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: