പത്തനാപുരം: കോര്‍ ബാങ്കിങ് സംവിധാനം നടപ്പിലാക്കി. ജില്ലയിലെ ട്രഷറികളിലെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഒന്നാംഘട്ടത്തില്‍ കൊല്ലം ജില്ലയില്‍ അഞ്ച് ട്രഷറികളിലാണ് കോര്‍ ബാങ്കിങ് സംവിധാനം നിലവില്‍ വന്നത്. പൂയപ്പള്ളി, കടയ്‌ക്കല്‍, പത്തനാപുരം, ചടയമംഗലം, കൊട്ടാരക്കര ജില്ല ട്രഷറി എന്നിവിടങ്ങളിലാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കാനുള്ളവരെയാണ് കോര്‍ ബാങ്കിങ് ബുദ്ധിമുട്ടിലാക്കിയത്. പണം ക്രെഡിറ്റ് ആകാന്‍ കാലതാമസം നേരിട്ടതാണ് പ്രധാനപ്രശ്‌നം. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സര്‍വറിനുള്ള സാങ്കേതിക തടസമാണ് പ്രവര്‍ത്തനങ്ങള്‍ നിലക്കാനുണ്ടായ കാരണം. ട്രഷറികളില്‍ പെന്‍ഷന്‍ വാങ്ങാനായി എത്തിയവര്‍ മണിക്കൂറുകളാണ് കാത്തിരുന്നത്. ട്രഷറികളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ചില സ്ഥലങ്ങളില്‍ വാക്കേറ്റങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇടയാക്കി.
















