കൊല്ലം: ഓടി കൊണ്ടിരുന്ന കാര്‍ കത്തിയത് പരിഭ്രാന്തി പടര്‍ത്തി. ഇന്നലെ ഉച്ചയോടെ കടപ്പാക്കടയ്‌ക്ക് സമീപമായിരുന്നു സംഭവം. കൊട്ടിയം തഴുത്തല ശ്യാമളാലയം സത്യദേവനും മറ്റ് രണ്ട് പേരും സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. കാര്‍ നിര്‍ത്തി ഓടിമാറിയതിനാല്‍ ഇവര്‍ക്ക് പരിക്കേറ്റില്ല. കാറിന്റെ എസിയുടെ ഭാഗത്തു നിന്നും പുക വരുന്നത് കണ്ട ഇവര്‍ കാര്‍ റോഡ് സൈഡില്‍ ഒതുക്കിയിട്ട ശേഷം പരിശോധിക്കുന്നതിനിടെ തീ ആളിപടരുകയായിരുന്നു. കടപ്പാക്കടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
















