റിയാദ്: സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കടകളില്‍ സ്വദേശിവല്‍ക്കരണമായ നിതാഖത്ത് നിലവില്‍വന്നു. അന്യനാട്ടുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കടയോ, സേവന കേന്ദ്രമോ നടത്താന്‍ കഴിയില്ല. മലയാളികള്‍ ഉള്‍പ്പെടെ നടത്തുന്ന മൊബൈല്‍ കടകള്‍ പൂട്ടി. ചിലത് മറ്റു കച്ചവടങ്ങള്‍ക്കായി ലൈസന്‍സ് മാറ്റി. ഇവയില്‍ മൊബൈല്‍ േഫാണ്‍ വില്‍പ്പന നടത്തി പിടികൂടിയാന്‍ കനത്ത ശിക്ഷയാകും.
വന്‍തോതില്‍ ഇതര രാജ്യക്കാര്‍ക്ക് ജോലി നഷ്ടമായി. തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിപ്പോരാന്‍ ധാരാളം മലയാളികള്‍ തയ്യാറെടുക്കുകയാണ്.
കടകളില്‍ ശേഷിച്ച മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കാനാവാത്തതിനാല്‍ വന്‍ നഷ്ടം സംഭവിച്ചവരുണ്ട്. അരലക്ഷത്തോളം സൗദി യുവജനങ്ങള്‍ മൊബൈല്‍ സാങ്കേതിക വിദ്യയില്‍ പരിശീലനം നേടിയിട്ടുണ്ട്. എല്ലാ മേഖലയിലും സ്വദേശിവല്‍ക്കരണം എന്ന ലക്ഷ്യത്തിലേക്കാണ് സൗദി അറേബ്യ.
















