Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നളന്ദയിലെ മഹാവിദ്യാലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 08:39 pm IST
in Samskriti

ഭാരതം മുന്‍കൈ എടുത്ത്, 18 കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സഹകരണത്തോടെ നളന്ദയെ പുനരുജ്ജീവിപ്പിച്ച് വലിയ സര്‍വ്വകലാശാലയാക്കിക്കഴിഞ്ഞു. 2014ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇവിടുത്തെ ആദ്യ ബിരുദ ദാനം ഈ ആഗസ്റ്റ് 27നായിരുന്നു. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ചടങ്ങില്‍ പങ്കെടുത്തു.12 വിദ്യാര്‍ഥികളാണ് പാസായത്. വിശാലമായ കാമ്പസ് നിര്‍മ്മിച്ചുവരികയാണ്. നോബേല്‍ ജേതാവ് ഡോ.അമര്‍ത്യാസെന്‍ ആണ് ആദ്യ വൈസ് ചാന്‍സലര്‍.

ബീഹാറിലെ പാറ്റ്‌നക്ക് സമീപം നളന്ദ മഹാനഗരത്തില്‍ സാംസ്‌കാരിക പൈതൃകം വളര്‍ത്തുന്നതിന് നിലകൊണ്ട മഹാവിദ്യാലയം എക്കാലത്തേയും മുതല്‍ക്കൂട്ടുതന്നെയാണ്. ഗുപ്ത സാമ്രാജ്യത്തിലെ നരസിംഹ ഗുപ്തന്റെ കാലത്താണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. വിവിധരാജ്യങ്ങളില്‍ നിന്നായി ഇവിടെ വന്ന് വിദ്യയാര്‍ജ്ജിച്ചവര്‍ കുറച്ചെന്നുമല്ല. നളന്ദ വിദ്യാലയം ഭാരതത്തിലദ്വിദീയമായിരുന്നു. ഇവിടെ ബുദ്ധ ധര്‍മ്മം, ദര്‍ശനം, ഇതിഹാസം, നൃത്തം, ആദിയായ ശാസ്ത്രങ്ങളില്‍ വലിയ പഠനം നടത്തിയിരുന്നു. ആയുര്‍വേദം, കല, വിജ്ഞാനം എന്നീവിഷയങ്ങള്‍ പഠിക്കുന്നതിനും ഉന്നതമായ ഏര്‍പ്പാടുണ്ടായിരുന്നു. ഈ വിദ്യാലയത്തിലെ ഉന്നത വിദ്യഭ്യാസം, ടിബറ്റ് ചൈന, ജപ്പാന്‍, കൊറിയ, ശ്രീലങ്ക മുതലായ നാടുകളില്‍ പ്രസിദ്ധമായിരുന്നു. ഏകദേശം രണ്ടായിരം വര്‍ഷങ്ങങ്ങള്‍ക്ക് മുമ്പ് യാതൊരു യാത്രാസൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് ചൈന, ജപ്പാന്‍, കൊറിയ മംഗോളിയ, ടിബറ്റ് ശ്രീലങ്ക തുടങ്ങിയ വിദൂരദേശങ്ങളില്‍ നിന്നും ജ്ഞാന പിപാസുക്കളായ എത്രയെത്ര അദ്ധ്യേതാക്കള്‍ ഏത്രമാത്രം കഷ്ടതകള്‍ സഹിച്ച് വിദ്യാപ്രാപ്തിക്കായി ഇവിടെ വന്നിരുന്നു.

ആയിരം ആചാര്യന്മാരുടെ ഛത്രച്ഛായയില്‍ പതിനായിരം വിദ്യാര്‍ത്ഥികള്‍ നളന്ദയില്‍ അദ്ധ്യയനം നടത്തിയിരുന്നു. ഏഴാം ശതകത്തില്‍ ചൈന സഞ്ചാരിയായ ‘ഹുവാന്‍ ച്യാംഗ്’ നളന്ദയില്‍ വന്ന അവസരത്തില്‍ ശീലഭദ്രനായിരുന്നു അവിടുത്തെ പ്രധാനി. അദ്ദേഹത്തിന്റെ കീഴില്‍ 1500 ഉപാദ്ധ്യാപകരും ഉണ്ടായിരുന്നു. അദ്ധ്യാപകരെ മൂന്നായി തരം തിരിച്ചിരുന്നു. ആദ്യതരത്തില്‍ പത്ത് അദ്ധ്യാപകര്‍ അവര്‍ ഭിന്നങ്ങളായിരുന്ന അമ്പതിനായിരം സൂത്രങ്ങളിലും ശാസ്ത്രങ്ങളിലും പാരംഗതരായിരുന്നു. രണ്ടാമത്തെ വകുപ്പില്‍ അഞ്ഞൂറദ്ധ്യാപകരുണ്ടായിരുന്നു. അവര്‍ മുപ്പതിനം ശാസ്ത്രങ്ങളില്‍ നിഷ്ണാതരായിരുന്നു. മൂന്നാം വകുപ്പില്‍ ആയിരത്തോളം അദ്ധ്യാപകര്‍, അവരാകട്ടേ ഇരുപതിനം സൂത്രങ്ങളിലും ശാസ്ത്രങ്ങളിലും കുശലരായിരുന്നു.

നളന്ദയില്‍ പഠിക്കുവാനായി വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്നവിധത്തിലായിരുന്നില്ല അവിടുത്തെ സംവിധാനം. ഇതിന്റെ പ്രധാന കവാടത്തില്‍ പ്രവേശിക്കുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദ്വാര-പണ്ഡിതന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തി കരമായ മറുപടി നല്‍കി വിജയിക്കേണ്ടിയിരിക്കുന്നു. അതിനുശേഷം അവരെ ആചാര്യസമക്ഷത്തിലേക്ക് കൊണ്ടു പോകും. അവിടുത്തെ പരീക്ഷയിലും വിജയിച്ചുകഴിഞ്ഞാല്‍ മാത്രമേ അവരെ ആ മഹാവിദ്യാലയത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. അവിടെ പ്രവേശനം ലഭിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഉന്നത യോഗ്യതയുടെ ലക്ഷണമായിരുന്നു.

നളന്ദയിലെ വിദ്യാര്‍ത്ഥികള്‍ക്കും ആചാര്യന്മാര്‍ക്കും വേണ്ടി വിസ്തൃതമായ വളപ്പില്‍ രത്‌നസാഗരം, രത്‌നോദധി, രത്‌നഭാജക എന്നീ മൂന്ന്പുസതകാലയങ്ങള്‍ ഉണ്ടായിരുന്നു. രത്‌നസാഗര്‍ ഒമ്പത് നിലകളോടുകൂടിയതായിരുന്നു. അതില്‍ അനേകായിരം ഗ്രന്ഥങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ കാലഗതിയില്‍ അന്നത്തെ ആ നളന്ദ 15,00,00ചതുരശ്രമൈല്‍ ചുറ്റളവില്‍ ചിതറിക്കിടക്കുന്ന വെറും നഷ്ടാവശിഷ്ടങ്ങള്‍ മാത്രമായി. ഇന്ന് വെറും ഭൂതകാലത്തിന്റെ ഗാഥകളുംപാടിക്കൊണ്ട് വിസ്തൃതമായി കിടക്കുന്നു.

ജൈനമതത്തിലെ ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരനായ മഹാവീരന്‍ ഇവിടെ പതിനാലുവര്‍ഷം ഇവിടെ താമസിച്ചിരുന്നു. അനേകം തവണ ബുദ്ധനും ശിഷ്യനായ ആനന്ദനോടുകൂടി ഇവിടം സന്ദര്‍ശിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ സാരിപുത്തന്റെ ജനനവും നിര്‍വാണവും നളന്ദക്കടുത്തുള്ള നാളക ഗ്രാമത്തിലായിരുന്നു. ആസ്ഥാനത്ത് ബുദ്ധഭിക്ഷുക്കള്‍ക്കും ഉപാസകര്‍ക്കും വേണ്ടി സാരിപുത്തന്റെ സ്മാരകമായി ചൈത്യംനിര്‍മ്മിച്ചിട്ടുണ്ട്. ടിബറ്റന്‍ ചരിത്രകാരനായ ലാമാതാരാലാഥന്‍ പറയുന്നത് അശോക ചക്രവര്‍ത്തി ഇവിടെ വന്ന സാരിപുത്തന്റെ ചൈതന്യത്തെ പൂജിച്ചിരുന്നു എന്നാണ്. ഇന്നും ആ പ്രാചീനാവശിഷ്ടങ്ങള്‍ക്കടുത്തായി സാരി പുത്തന്റെ ഓര്‍മ്മക്കായി സാരിചകം എന്ന ഗ്രാമമുണ്ട്.

നളന്ദയിലെ വിദ്വാന്മാര്‍ വിദേശങ്ങളില്‍ വിജ്ഞാനം പ്രചരിപ്പിച്ചിരുന്നു.

തിബറ്റിലെ പ്രസിദ്ധ സാമ്രാട്ടായിരുന്ന സ്‌ത്രോംഗ്-ഛന്‍-ഗമ്‌പോ (ഏഴാം ശതകം) തന്റെ നാട്ടില്‍ ഭാരതീയ ലിപിയും വിജ്ഞാനവും പ്രചരിപ്പിക്കുന്നതിന് പരിശീലനം നേടാന്‍ പ്രസിദ്ധ വിദ്വാനായ ഥോന്‍ സിംഭോട്ടിനെ നളന്ദയിലേക്കയച്ചു. അയാള്‍ ദേവവിദസിംഹാചാര്യന്റെ ചരണങ്ങളിലിരുന്ന് ബൗദ്ധ, ബ്രാഹ്മണസാഹിത്യം അഭ്യസിച്ചു. തിബറ്റിലെ മറ്റൊരു രാജാവായിരുന്ന ‘ഥിസുംഗ്‌സ്തന്‍’ ഇവിടുത്തെ കുലപതിയായിരുന്ന ആചാര്യശാന്തി രക്ഷിതനേയും, പദ്മസംഭവനേയും തന്റെ രാജ്യത്തിലേക്ക് ക്ഷണിച്ചിരുന്നു. തിബറ്റില്‍ ബൗദ്ധവികാരം സ്ഥാപിച്ചത് ശാന്തി രക്ഷിതനാണ്.

ആയിരം വര്‍ഷങ്ങള്‍ക്കുശേഷം നളന്ദയുടെ പഴയ മഹിമ ജ്ഞാനക്ഷേത്രത്തില്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി ബീഹാര്‍, സര്‍ക്കാര്‍ 1951ല്‍ ഇവിടെ നവനളന്ദ മഹാവിഹാരം സ്ഥാപിച്ചു. ഈ സ്ഥാപനം പാലി, ബൗദ്ധധര്‍മ്മം, ഇതിഹാസം മുതലായ വിഷയങ്ങളില്‍ ഉന്നത അദ്ധ്യയനത്തിനും ഗവേഷണത്തിനും വേണ്ടി നിലകൊള്ളുന്നു.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.