ചങ്ങനാശേരി: തെരുവുനായ ശല്യത്തില്‍ താലൂക്ക് റെസിഡന്റ്‌സ് അപ്പെക്‌സ് കൗണ്‍സില്‍ ആശങ്ക പ്രകടിപ്പിച്ചു. താലൂക്കിലെ വര്‍ദ്ധിച്ചുവരുന്ന തെരുവ് നായശല്യം മൂലം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇരു ചക്രവാഹനക്കാര്‍ക്കും ഭീഷണിയാണ്. മാലിന്യം വലച്ചെറിയുന്നത് തടയുകയും അലഞ്ഞു തിരിയുന്ന നായികളെ ഇല്ലാതാക്കുകയുമാണ് ഇതിന് പ്രതിവിധി. ഇക്കാര്യത്തില്‍ മുനിസിപ്പല്‍ പഞ്ചായത്ത് അധികൃതര്‍ സത്വര ശ്രദ്ധ പതിപ്പിയ്‌ക്കണമെന്ന് അസോസിയേഷന്റെ അടിയന്തിര എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കൂടാതെ ഓണക്കാലത്ത് വ്യാപകമായേക്കാവുന്ന സാമൂഹിക വിപത്തുക്കളെ ഒഴിവാക്കുവാന്‍ അധികൃതരും താലൂക്കിലെ എല്ലാ റെസിഡന്റ്‌സ് അസോസിയേഷനുകളും അടിയന്തിരമായി ശ്രദ്ധ പതിപ്പിയ്‌ക്കണമെന്നും നിര്‍ദ്ദേശിച്ചു. അടിയന്തിര യോഗത്തില്‍ പ്രസിഡന്റ് സി.ജെ.ജോസഫ് ചെമ്പകത്തുപറമ്പില്‍, വൈസ് പ്രസിഡന്റ് വിജി ഫിലിപ്പ് ഒളശ്ശയില്‍, ജോയിന്റ് സെക്രട്ടറിമാര്‍ ജോസി ജോസഫ് ആലഞ്ചേരി, സിസിലിക്കുട്ടി പൊന്നച്ചന്‍, അഡ്വ. നോട്ടറി വിമല്‍ ചന്ദ്രന്‍, മനോജ് പാലാത്ര, രാജു മുക്കാടന്‍, ജോസഫു കുട്ടി പുറവടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















