മലപ്പുറം: സാമൂഹ്യപരിഷ്ക്കര്‍ത്താവും നവോത്ഥാന നായകനുമായ മഹാത്മാ അയ്യങ്കാളിയുടെ 155-ാം ജന്മദിനം ആഘോഷിച്ചു. അയ്യാങ്കാളി സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന പരിപാടി കെ.മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ഇ.പി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
ഏ.പി.ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. രവിചന്ദ്രന്‍ തൃക്കണാപുരം, രജീഷ് രാമടന്, മണികണ്ഠന് ഏലംകുളം, അനീഷ്, അനില്‍ മഞ്ചേരി എന്നിവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനയും നടത്തി. ശങ്കരന് കാവനൂര്‍ സ്വാഗതവും സുബ്രഹ്മണ്യന് വെള്ളില നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: