കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിന് പിന്നിലെ ഭീകര ബന്ധവും ഗൂഢാലോചനയും കണ്ടെത്തിയിരുന്നെങ്കില്‍ ഭാരതത്തില്‍ പിന്നീടുണ്ടായ ഭൂരിഭാഗം ഭീകരാക്രമണങ്ങളും ഭീകരപ്രവര്‍ത്തനവും തടയാന്‍ കഴിയുമായിരുന്നുവെന്ന് ഹിന്ദുഐക്യ വേദി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ഹരിദാസ് പറഞ്ഞു. ഐഎസിന് മതമുണ്ട്, ഭീകരതക്കും എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടവരാണ് പിന്നീട് പല ഭീകരവാദക്കേസുകളിലും അറസ്റ്റിലായത്. എന്നാല്‍ മാറാട് കൂട്ടക്കൊലക്ക് പിന്നില്‍ ഭീകരവാദ ബന്ധം അന്വേഷിക്കുന്നതിനെ ഇരു മുന്നണികളും എതിര്‍ക്കുകയായിരുന്നു.
ഐഎസിന് ലോകത്ത് നില നില്‍ക്കുന്ന നിരവധി ഭീകരസംഘടനകള്‍ക്കും മതമുണ്ട്. ഇസ്ലാമിന്റെ പേരിലാണ് ഇവര്‍ ജിഹാദ് നടത്തുന്നത്. എന്നാല്‍ എല്ലാ മുസ്ലിങ്ങളും ഭീകരരല്ല. എന്നാല്‍ മുസ്ലിം സംഘടനകള്‍ ഭീകരവാദത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്‌ക്കുകയാണ്. കേരളം തീവ്രവാദികളുടെ പരിശീലന കേന്ദ്രവും റിക്രൂട്ട് കേന്ദ്രവുമായി മാറുകയാണ്. എന്നാല്‍ ഭീകരവാദികളെ പിന്തുണയ്‌ക്കാന്‍ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയ ഏക നിയമസഭയാണ് കേരളത്തിലുള്ളത്. അദ്ദേഹം പറഞ്ഞു.
ഇസ്ലാമിന്റെ മാര്‍ഗ്ഗം സ്വീകരിക്കാത്തവര്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന് സംശയലേശമെന്യേ വിശ്വസിക്കുന്നവരാണ് ഭീകരവാദികളാവുന്നതെന്ന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷണന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. മറ്റു മതസ്ഥരെയാണ് ഭീകരവാദത്തിന്റെ പേരില്‍ വേട്ടയാടിയിരുന്നതെങ്കില്‍ ഇന്ന് ഇസ്ലാമിക രാജ്യങ്ങളില്‍ തന്നെ പരസ്പരം കൂട്ടക്കൊല നടക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. പി. ഗൗതമന്‍ അദ്ധ്യക്ഷത വഹിച്ചു. ശശി കമ്മട്ടേരി, ചേറ്റൂര്‍ മാധവന്‍, കെ. ഷൈനു, അഡ്വ. ബിനേഷ്ബാബു, ബൈജു കൂമുള്ളി, പി.പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















