രാമപുരം: പിഴക് റൂട്ടില്‍ ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തായി സ്ഥിരമായി ലോറിയില്‍ ലോഡ് കയറ്റുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായതായി പരാതി.
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ രാവിലെയും വൈകിട്ടും സ്‌കൂളിലേയ്‌ക്ക് നടന്നു പോകുന്ന സമയത്തുള്ള ലോഡിങ്ങ് അപകട ഭീഷണി ഉയര്‍ത്തുന്നു. ഇവിടെ ഇലക്ട്രിസിറ്റി ബോര്‍ഡ് ഇലക്ട്രിക്ക് പോസ്റ്റുകള്‍ സൂക്ഷിച്ചിരിക്കുന്നതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സ്‌കൂളിനു സമീപത്തുനിന്നും മാറി വീതികൂടിയ മറ്റു സ്ഥലങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് സ്‌കൂളിനു മുന്‍പില്‍ തന്നെ ലോഡിങ്ങും, ഇലക്ട്രിക്ക് പോസ്റ്റുകളുടെ സംഭരണവും നടത്തിയിരിക്കുന്നത്. ഇത് രണ്ടും ഇവിടെ മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
















