അഞ്ചല്‍: വിപ്ലവ ചാനലിന്റെ വാര്‍ത്താ അവതാരകനെ അതിരുവിട്ട കൂത്താട്ടത്തിനൊടുവില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെ ഏരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റബ്ബര്‍ എസ്‌റ്റേറ്റിനോട് ചേര്‍ന്ന കോളനി പരിസരത്ത് എത്തിയ സംഘം മദ്യലഹരിയിലായിരുന്നു. വില കൂടിയ ആഡംബര വാഹനത്തിലെത്തിയ സംഘം പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുകയും അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയും കൂക്കുവിളിക്കുകയും ചെയ്തു. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ അവരോട് തട്ടിക്കയറി. തുടര്‍ന്ന് അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍, ഏരൂര്‍ പോലിസെത്തിയെങ്കിലും മാധ്യമഅവതാരകനെന്ന് പറഞ്ഞ് പോലീസിനോടും ഏരൂര്‍ സ്‌റ്റേഷനിലെ വനിതാ എസ്‌ഐയായ രമയോടും പോലീസ് ഉദ്യോഗസ്ഥരോടും തട്ടിക്കയറുകയായിരുന്നു. ഒടുവില്‍ കൂടുതല്‍ പോലീസെത്തി അവതാരകനെ കസ്റ്റഡിയിലെടുത്തു. പോലീസിനെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും കേസെടുത്തതായി ഏരൂര്‍ പോലീസ് പറഞ്ഞു.
















