മലപ്പുറം: ഒരു വിഭാഗം ട്രേഡ് യൂണിയനുകളും സര്‍ക്കാര്‍ ജീവനക്കാരും നടത്തുന്ന സെപ്തംബര്‍ രണ്ടിലെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള എന്‍ജിഒ സംഘ് ജില്ലാ സമിതി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും ഒരു ആവശ്യവും ഉന്നയിച്ചല്ല പണിമുക്ക് നടത്തുന്നത് എന്ന് സമിതി വിലയിരുത്തി. ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ സംരക്ഷണം നല്ക്കാന് തയ്യാറാവണമെന്ന് ജില്ലാസമിതി ആവശ്യപ്പെട്ടു. ജില്ലാസമിതി യോഗത്തില്‍ പ്രസിഡന്റ് കെ.പി.ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.സെക്രട്ടറി സി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.വിജയകുമാര്‍, മുരളി അരിപ്ര, എം.കൈലാസനാഥന്, രവി തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: