കൂറ്റനാട്: വാദ്യകലാരംഗത്ത് വിസ്മയമായിരുന്ന മദ്ദള വിദ്വാന് പെരിങ്ങോട് അരവിന്ദന് ഗ്രാമം കണ്ണീരോടെ വിടനല്‍കി. ഗുരുക്കന്‍ മാരും ശിഷ്യരും സുഹൃത്തുക്കളും തുടങ്ങി നിരവധി പേരാണ് അരവിന്ദന് അന്തിമോപചാരമര്‍പ്പിക്കാനായി കലാഗ്രാമമായ പെരിങ്ങോട് എത്തിചേര്‍ന്നത്.പെരിങ്ങോട് ഉണ്ണിയാടി ബാലകൃഷ്ണന് നായരുടെയും അമ്മിണി അമ്മയുടെയും മകനായ മദ്ദള വിദ്വാന് അരവിന്ദന് (48) കഴിഞ്ഞദിവസമാണ് അന്തരിച്ചത്. ഭാര്യ : ജയ. മക്കള്‍ : അജയ് കുമാര്‍, അഞ്ജലി. സഹോദരങ്ങള്‍: ഇന്ദിര , ഉണ്ണികൃഷ്ണന്, മോഹനന്, വാസുദേവന്‍, അംബിക, രമ.
36 വര്‍ഷത്തോളമായി വാദ്യലോകത്തെ നിറസാന്നിധ്യമായിരുന്നു അരവിന്ദന്. സ്കൂള്‍ തലം മുതല്‍ നിരവധി പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു . വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധിയിടങ്ങളിലെ പഞ്ചവാദ്യ അസ്വാദകര്‍ക്ക് സുപരിചിതനും അനവധി ശിഷ്യസമ്പത്തിനുടമയുമായിരുന്നു അദ്ദേഹം. എരവത്ത് അപ്പുമാരാര്‍, തിച്ചൂര്‍ ശ്രീധരന് നായര്‍ തുടങ്ങിയ പ്രഗല്ഭന്മാരുടെ ശിഷ്യനായിരുന്നു. ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച പെരിങ്ങോട് പഞ്ചവാദ്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന 301 കലാകാരന്മാരുടെ സംഘത്തിലുംഅരവിന്ദന് അംഗമായിരുന്നു.
തിമില ആശാന് വളപ്പായ ചന്ദ്രമാരാര്‍, മദ്ദള ആശാന് എരവത്ത് അപ്പുമാരാര്‍, കടവല്ലൂര്‍ ഗോപാലകൃഷ്ണന്, സുഹൃത്തും വാദ്യകലാരംഗത്ത് സഹചാരിയുമായ കലാമണ്ഡലം ചന്ദ്രന്, ധര്മ്മരാജന് തുടങ്ങി സമൂഹത്തിലെ നാനാതുറകളില്‍ പെട്ടവരും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: