കൊല്ലങ്കോട്: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്തികൊണ്ടു വരുകയായിരുന്ന കഞ്ചാവും എറണാകുളം സ്വദേശികളായ വിപിന്‍ (28) തേവര, സനു സെബാസ്റ്റിന് (27) വാതുരുത്തി, പ്രിജേഷ് (30)വൈറ്റില എന്നിവരെയും കൊല്ലങ്കോട് എക്സൈസും പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.
അതിര്‍ത്തി ചെക്ക്പോസ്റ്റായ ഗോവിന്ദാപുരത്തു വൈകുന്നേരം ആരെയോടെ നടത്തിയ വാഹന പരിശോധനയില്‍ ചെക്ക്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ആര്.വിനോദ് കുമാര്‍, മുഹമ്മദ് ഷെഫീക്ക്, ഷിജു ജോസഫ,് രാജേഷ് എന്നിവര്‍ വാഹനം പരിശോധിക്കുന്നതിനിടെ അമിത വേഗത്തിലോടിച്ച് ചെക്ക് പോസ്റ്റു കടന്നു പോകുകയായിരുന്നു. ചെക്ക്പോസ്റ്റിലെത്തിയ മറ്റൊരു സ്വകാര്യവാഹനത്തില്‍ ആര്.വിനോദ് കുമാര്‍ പിന്തുടര്ന്ന് പത്ത് കിലോമീറ്ററോളം പിന്നിട്ടിട്ടാണ് കൊല്ലങ്കോട് നെന്മേനിക്ക് സമീപം വെച്ച് കഞ്ചാവ് കടത്തിയ വാഹനത്തെ രാത്രി ഏഴു മണിയോടെ പിടികുടിയത്.
ചെക്ക്പോസ്റ്റില്‍ നിന്നും വാഹനം നിര്‍ത്താതെ പോയ വിവരം എക്സൈസിനും പോലീസിനും അറിയിച്ചതിനെ തുടര്‍ന്ന് എക്സൈസ് റെയിഞ്ച് ഇന്‍പെക്ടര്‍ എം ഓമനക്കുട്ടന് പിള്ളയും സംഘവും കൊല്ലങ്കോട് എസ്ഐ സഞ്ജീവ് കുമാര്‍, എഎസ്ഐ വേലായുധന് സംഘവും വാഹനം പിടിക്കാനായുള്ള തിരച്ചിലിലായി.
ഗോവിന്ദപുരം മംഗലം പാതയില്‍ അമിത വേഗത്തിലോടിച്ച കാര്‍ കാമ്പ്രത്ത് ചള്ളയില്‍ ഒരു കാറിനെയും നണ്ടന്‍ കിഴായയില്‍ സൈക്കിള്‍ യാത്രക്കാരനേയും നെന്മേനിയില് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെയു ഓട്ടോ റിക്ഷയേയും ഇടിച്ചു.
പഴനിയില്‍ നിന്നും എറണാകുളത്തേക്ക് കടത്തുന്നതിനിടയാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: