പെരിന്തല്‍മണ്ണ: ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലുമായാണ് സംഘം മോഷണം നടത്തിയിരുന്നത്. വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് രോഗിയുടെ കൂട്ടിരുപ്പുകാരെ മുറിക്ക് പുറത്തിറക്കിയാതിന് ശേഷമായിരുന്നു മോഷണം. കേരളത്തിലെ പ്രമുഖ ആശുപത്രികളിലെല്ലാം ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ടെന്നും അങ്ങനെ ലഭിച്ച പണവും സ്വര്‍ണ്ണവും കോഴിക്കോടുള്ള ചീട്ടുകളി കേന്ദ്രങ്ങളില്‍ ചിലവാക്കിയതായും പ്രതികള്‍ സമ്മതിച്ചിരുന്നു. ഇവയെല്ലാം അന്വേഷണം സംഘം കണ്ടെടുത്തു. എസ്ഐ ജോബി തോമസിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് അംഗങ്ങളായ പി.എന്‍.മോഹനകൃഷ്ണന്, സി.പി.മുരളി, എ.ടി.കൃഷ്ണകുമാര്‍, അഭിലാഷ്, നിബിന്‍ദാസ്, ടി.സെലീന എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: