സിംഗപ്പൂര്‍: സിംഗപ്പൂരില്‍ 41 പേര്‍ക്ക് സിക രോഗം സ്ഥിരീകരിച്ചു. മറുനാടന്‍ നിര്‍മാണ തൊഴിലാളികളാണ് ഇവരിലേറെയും.
വൈറസ് ബാധിച്ച ഏഴു പേരില്‍ രോഗം പൂര്‍ണമായും ഭേദമായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏഴ് പേര്‍ ആശുപത്രിയില്‍ തന്നെയാണ്. സിംഗപ്പൂരില്‍ താമസിക്കുന്ന 47വയസുളള മലേഷ്യക്കാരിയില്‍ കഴിഞ്ഞ ദിവസമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കൊതുകുപരത്തുന്ന വൈറസ് രോഗം കഴിഞ്ഞ വര്‍ഷം ബ്രസീലിലാണ് ആദ്യമായി കണ്ടെത്തിയത്.
ഗര്‍ഭിണികളില്‍ അപകടകാരിയാണ് വൈറസ്. നവജാത ശിശുക്കള്‍ക്ക് മൈക്രോസെഫലി പോലുള തലച്ചോര്‍ മുരടിപ്പ് രോഗത്തിന് കാരണമാകും.
















