ലാഹോര്‍: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട നാല് ലഷ്‌കര്‍ ഭീകരരെ പാക് പോലീസ് വെടിവെച്ച് കൊന്നു. 2009ല്‍ ടീം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച അവസരത്തിലായിരുന്നു ആക്രമണം.
ലാഹോറില്‍ സിഐഡി സംഘം ഏഴു ഭീകരരെ അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ പോലീസിനുനേരെ വെടിവെച്ചു. തിരിച്ചടിയിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട മൂന്നുപേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
സുബൈര്‍ എന്ന നായിക് മുഹമ്മദ്, അബുദുള്‍ വഹാബ്, അഡ്‌നാന്‍ അര്‍ഷാദ്, അട്ടിക്കൂര്‍ റഹ്മാന്‍ എന്നിരാണ് മരിച്ചത്.
















