ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെ ക്രിമിനോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായത് ബോംബ് സ്‌ഫോടനമോ ഭീകരാക്രമണമോ അല്ലെന്ന് ഔദ്യോഗിക വിശദീകരണം. ഉഗ്രസ്‌ഫോടനത്തില്‍ നാശനഷ്ടമുണ്ടായി. ആര്‍ക്കും പരിക്കില്ല. തെളിവു നശിപ്പിക്കാന്‍ ആരെങ്കിലും നടത്തിയ ആക്രമണമാകാമെന്ന് ബ്രസല്‍സ് പ്രോസിക്യൂട്ടറുടെ വക്താവ് ഇനെ വാന്‍ വൈമെര്‍ഷ് അറിയിച്ചു.
കാര്‍ കെട്ടിടത്തില്‍ ഇടിച്ചു കയറി പൊട്ടിത്തെറിച്ചെന്ന് ആദ്യം വാര്‍ത്ത പുറത്തുവിട്ടത് സര്‍ക്കാര്‍ ടെലിവിഷനായിരുന്നു. പിന്നീട് അവര്‍ തിരുത്തി. കേസില്‍ പ്രതികള്‍ തെളിവു നശിപ്പിക്കാന്‍ നടത്തിയ ശ്രമമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. വിശദ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ സബ്‌വേയിലുണ്ടായ ആക്രമണത്തില്‍ 32 പേരും, കഴിഞ്ഞ വര്‍ഷം നവംബറില്‍ പാരീസിലെ ചാവേര്‍ ആക്രമണത്തില്‍ 130 പേരും കൊല്ലപ്പെട്ട ശേഷം ബല്‍ജിയം അതീവ സുരക്ഷാ ജാഗ്രതയിലാണ്.
















