തിരുവല്ല: അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ബോണസ് ഉടന്‍ കൊടുത്തുതീര്‍ക്കണമെന്ന് കര്ഷകമോര്ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് തിരുമൂലപുരം,രണ്ട് വര്‍ഷമായി ഉല്‍പ്പാദന ബോണസ് കിട്ടാതെ കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ നെല്‍കൃഷിക്കുള്ള സബ്സിഡിയും കര്‍ഷകര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പ്രസ്താവയില്‍ കുറ്റപ്പെടുത്തി.വളം, കളനാശിനി, കീടനാശിനി എന്നിവക്കുള്ള സബ്സിഡിയും രണ്ട് വര്‍ഷമായി ലഭിക്കുന്നില്ല. അപ്പര്‍കുട്ടനാട്ടില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന രണ്ടാം കൃഷി പുനരാരംഭിക്കുവാന്‍ പാടശേഖരസമതികള്‍ തീരുമാനിച്ചത് അട്ടിമറിക്കാനാണ് ഇടത് വലത് സര്‍ക്കാരുകള്‍ ശ്രമിച്ചത്. രണ്ടാം കൃഷിക്ക് ആലപ്പുഴ ജില്ലക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ പത്തനംതിട്ട ജില്ലക്കും അനുവദിക്കണം. അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വരുദിനങ്ങളില്‍ വന്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിനോദ് തിരുമൂലപുരം പറഞ്ഞു. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം എന്നീ പഞ്ചായത്തുകളിലെ നെല്‍കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുവാന്‍ വൈകുന്നത്. എന്നാല്‍ ഇതിനോട് ചേര്‍ന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നു. കുട്ടനാട് പാക്കേജില്പ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളിലാണ് ആനുകൂല്യം വൈകുന്നത്.ഭൂമി ശാസ്ത്രപരമായി കുട്ടനാട്ടില്‍ കിടക്കുന്ന പഞ്ചായത്തുകളാണിവ. മുന്‍പ് ആലപ്പുഴ ജില്ലയുടെ ഭാഗവുമായിരുന്നു ഈ പഞ്ചായത്തുകള്‍ ജില്ല മാറിയതിന്റെ പേരിലാണ് ആനുകൂല്യം വൈകുന്നത്.സംസ്ഥാന സര്‍ക്കാര്‍ വിഷയം കണ്ടില്ലന്ന് നടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര കൃഷി മന്ത്രാലയത്തിന് പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: