മലപ്പുറം: ത്രിപുരന്താക ക്ഷേത്രത്തിലെത്തുന്ന ഭക്തന്മാരെ ക്ഷേത്ര കൗണ്ടറിലിരിക്കുന്നവര്‍ വ്യാജ രസീതി നല്‍കി കബളിപ്പിച്ച് പണാപഹരണം നടത്തുന്നതായി ത്രിപുരാന്തക ക്ഷേത്രം ട്രസ്റ്റി പൊലീസില്‍ പരാതിപ്പെട്ടു. ഇതു സംബന്ധിച്ച് ദേവസ്വം അധികൃതര്‍ക്ക് പരാതിയും നല്‍കി. എന്നാല്‍ ഭക്തരെ പറ്റിക്കുന്നവര്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിയും ഊരാളനുമായ ശ്രീധരന്‍ നമ്പീശനാണ് പരാതി നല്‍കിയത്്. തെളിവുകള്‍ സഹിതം നല്‍കിയ പരാതിയിലും നടപടികള്‍ സ്വീകരിക്കാത്തത് ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടായതു കൊണ്ടാണെന്ന് ഭക്തര്‍ ആരോപിക്കുന്നു. തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്ന് ക്ഷേത്രം ഊരാളന്‍ കൗണ്ടര്‍ ജീവനക്കാര്‍ കൗണ്ടറില്‍ പ്രവേശിക്കുന്നതിനും കൗണ്ടറില്‍ ജോലി ചെയ്യരുതെന്നും കാണിച്ച് ഉത്തരവ് നല്‍കിയെങ്കിലും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇവരെ പിരിച്ചു വിടാനോ നടപടിയെടുക്കാനോ തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തിപ്പെടുകയാണ്.
















