വാഷിങ്ടണ്‍: ഭാരത-അമേരിക്ക വാണിജ്യം 7,30,300 കോടി രൂപയിലെത്തി. ചരക്കു സേവന നികുതി നിയമം നടപ്പാകുന്നതോടെ ഇനിയും വര്‍ദ്ധിക്കുമെന്ന് അമേരിക്ക.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിലെ മികച്ച സ്ഥിതിയാണ് 109 ബില്യണ്‍ യുഎസ് ഡോളര്‍ ഇടപാടെന്ന് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഭാരതത്തിലേക്ക് തിരിക്കും മുമ്പ് യുഎസ് വാണിജ്യ സെക്രട്ടറി പെനി പ്രിറ്റ്‌സ്‌കര്‍ പറഞ്ഞു. യാത്രയും സുഖവാസവും, പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വിദ്യാഭ്യാസ-സാമൂഹ്യ കാര്യങ്ങളില്‍ സഹായം എന്നിവ പ്രധാന മേഖലകളായി ഇരു രാജ്യങ്ങളും കണ്ടെത്തി.
ഭാരതവും അമേരിക്കയും എന്നതിനു പകരം ചെന്നൈയും ചാള്‍സ്റ്റണും എന്നതിലേക്ക് ഇടപാടുനില മാറുമെന്നും പ്രിറ്റ്‌സ്‌കര്‍ വിശദീകരിച്ചു.
















