ലെയ്‌പ്‌സിഗ്: പാക് വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി പ്രക്ഷോഭം നയിച്ച ബലൂച് വിമോചനപ്രവര്‍ത്തകര്‍ ജര്‍മ്മനിയിലെ ലെയ്‌പ്‌സിഗില്‍ ഭാരത പതാകയുയര്‍ത്തി.
പാക്കിസ്ഥാന്‍ പട്ടാളം ബലൂചിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളെ അനുകൂലിച്ച് ‘സ്വതന്ത്ര ബലൂചിസ്ഥാന്‍ സിന്ദാബാദ്’, ‘മോദി മുന്നോട്ട്’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രക്ഷോഭകര്‍ ഉയര്‍ത്തി.
”ബലൂചിസ്ഥാനില്‍ നടക്കുന്ന പട്ടാള അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തുറന്നുകാട്ടുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബലൂചിലെ ശബ്ദമില്ലാത്ത ജനതയ്‌ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തീരാത്ത കടപ്പാടുണ്ട്,”പ്രക്ഷോഭകരിലൊരാള്‍ പറഞ്ഞു.
ബലൂചിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പരാമര്‍ശങ്ങള്‍ അതിരുകടന്നതായെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചു. ഐക്യരാഷ്‌ട്രസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ സക്കറിയ കുറ്റപ്പെടുത്തി.
















