ഡെറാഡൂണ്‍: വിമാനത്താവളത്തില്‍, സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വാദ്ര ബിജെപി എംഎല്‍എയെ അപമാനിക്കാന്‍ ശ്രമിച്ചത് കുഴപ്പങ്ങള്‍ക്കിടയാക്കി. കഴിഞ്ഞ മാര്‍ച്ച്മാസം ഉത്തരാഖണ്ഡില്‍ ബിജെപി റാലിക്കിടെ ശക്തിമാന്‍ എന്ന പോലീസ് കുതിരയ്‌ക്ക് പരിക്കേല്‍ക്കുകയും പിന്നീട് ചാവുകയും ചെയ്തിരുന്നു. ഇതിന് ഡെറാഡൂണ്‍ എംഎല്‍എ ഗണേഷ് ജോഷിയ്‌ക്കെതിരേ കേസുണ്ട്.
ഇന്നലെ ഡെറാഡൂണ്‍ വിമാനത്താവളത്തില്‍, ജോഷിയെയും ബിജെപി നേതാക്കളേയും കണ്ടപ്പോള്‍ റേബാര്‍ട് വാദ്ര ശക്തിമാനെ കൊന്ന എംഎല്‍എ എന്ന് പരാമര്‍ശിച്ച് വിമര്‍ശിക്കുകയായിരുന്നു. റാലിക്കിടെ കുതിരപ്പോലീസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടന്നപ്പോള്‍ തടഞ്ഞതിനെ തുടര്‍ന്ന് ശക്തിമാന്‍ ഓടയില്‍ വീണ് കാലൊടിഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് ചത്തു.
വാദ്രയുടെ വിമര്‍ശനത്തെ തുടര്‍ന്ന് എംഎല്‍എയുമായി തര്‍ക്കത്തിലായി. യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കൂടി. അപ്പോഴും, കോടതിയിലിരിക്കുന്ന കേസില്‍, എംഎല്‍എയെ കുതിരയെ കൊന്നയാളെന്ന് ആക്ഷേപിക്കുകയായിരുന്നു വാദ്ര. അധികൃതര്‍ ഇടപെട്ട് സംഘര്‍ഷം അവസാനിപ്പിച്ചു.
എംഎല്‍എ തന്റെ നേരേ ആക്രോശിച്ചു വന്നുവെന്നും കുതിരയ്‌ക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ താന്‍ ഇനിയും ഇതു പറയുമെന്നും വാദ്ര വിശദീകരിച്ചു.
















