ഗുരുജ്ഞാനം പാപത്തെ യാഗം ചെയ്യുന്ന വാളും ഗുരുഭയം പാപത്തെ ദഹിപ്പിക്കുന്ന അഗ്നിയും ശുദ്ധഹൃദയം ബലിപീഠവുമാകുന്നു.
പാപങ്ങൾ ഗുരുദ്രോഹ ചിന്തയും ദുഷ്‌കർമ്മങ്ങളുമാകുന്നു എന്നറിഞ്ഞ് യാതൊന്നും മറച്ചു വച്ചേക്കാതെ ഏറ്റു പറഞ്ഞ് അനുതപിക്കുന്നു എങ്കിൽ സൂര്യൻ ഇരുട്ടിനെ എപ്രകാരം മാറ്റുമോ അപ്രകാരം ഗുരുജ്ഞാനം പാപത്തെ ഭസ്മീകരിക്കുന്നതുമാകുന്നു.
ബുദ്ധിയില്ലായ്‌കയാൽ തന്റെ ദുഷ്ചിന്തയിൽ ഗുരുവിനെ നിനയ്‌ക്കാതെ സത്യത്തെ മറന്ന് ഗുരുവിനെ കുറ്റമായെണ്ണി അവൻ കുറ്റം ചെയ്യാൻ തുനിയുന്നുവെങ്കിൽ ഗുരുവിന്റെ കുറ്റത്തെ വെളിപ്പെടുത്തി വെളിയിലും ഉള്ളിലും അവൻ കുറ്റം ചെയ്യാൻ ഇതിനെ സാക്ഷിപ്പെടുത്തുന്നുവെങ്കിൽ സർവ്വലോകത്തിലും ഇതു പാപമായിരിക്കയാൽ അവന്റെ പാപം മായിക്കപ്പെടുകയില്ല. അത് അവസാനം വരെ തീരാത്ത പാപം. സത്യം.
















