ചങ്ങനാശേരി: റൂഫിംങ് ജോലിക്കിടെ തെഴിലാളികള്‍ക്ക് 11 കെ.വി ലൈനില്‍ നിന്നും ഷോക്കേറ്റു. ഗുരുതര പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കോട്ടയം നാട്ടകം മറ്റത്തില്‍ കാരോട്ട് ഷാജി(55), കോട്ടയം ചെങ്ങളം രവി (45) എന്നിവര്‍ക്കാണ് ഷോക്കേറ്റത്.
ഇന്നലെ ഉച്ചക്ക് രണ്ടിന് വാഴപ്പളളി അമ്പലത്തിനു സമീപമാണ് സംഭവം. വാഴപ്പളളി കുന്നപ്പുഴയില്‍ പ്രസന്നകുമാറിന്റ വീട്ടില്‍ റൂഫിംങ് ജോലിക്കായി എത്തിയതാണ് ഇരുവരും. വീടിന്റ റൂഫിംങ്ങിനുളള പൈപ്പ് എടുത്തു മാറ്റിയപ്പോള്‍ വീടിനു അരികിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനില്‍ മുട്ടിയാണ് ഷോക്കേറ്റത്. ഇതിനെ തുടര്‍ന്ന് ഉറക്കെകരഞ്ഞ ഇവരുടെ ശബ്ദം കേട്ടാണ് വീട്ടുടമയും അയല്‍ക്കാരും ഓടിയെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചു. ദേഹമാസകലം പൊളളലേറ്റട്ടുണ്ട്. ഇതില്‍ ഷാജിയുടെ നില ഗുരുതരമാണ്. കൈപൊളളി കരിഞ്ഞ നിലയിലാണ്. കഴുത്തിന്റ ഭാഗത്തും ഗുരുതര പൊളളലേറ്റട്ടുണ്ട്. മാംസങ്ങള്‍ വെന്തടര്‍ന്ന നിലയിലായിരുന്നു. ഇരുവരെയും നാട്ടുകാരുടെയും അഗ്‌നിശമനസേനയുടെയും നേതൃത്വത്തില്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദ്ഗധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കല്‍ കേളേഡിലേക്ക് കൊണ്ടു പോയി. അഗ്‌നിശമന സേന ചങ്ങനാശേരി സ്‌റ്റേഷന്‍ ഓഫീസര്‍ അനിയന്‍ കുഞ്ഞ്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സജി മോന്‍.ടി.ജോസഫ്, ഫയര്‍മാന്‍മാരായ നെല്‍സണ്‍, സനല്‍, സതീഷ് കുമാര്‍, അനീഷ്, പ്രശാന്ത്, വിജയകുമാര്‍, എഫ്.ടി ഷിബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
















