ചിറ്റൂര്‍: നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്തില്‍ ചെറുനെല്ലി പട്ടിക വര്‍ഗ്ഗ കോളനിയില്‍ താമസ സൗകര്യം, വന്യമൃഗ ഭീഷണി, മലയിടിച്ചില്‍, കുട്ടികളുടെ പഠനം, ചികിത്സ, കുടിവെള്ളം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പരിഹാരം വേണമെന്ന് അദാലത്തില്‍ കോളനി നിവാസികള്‍ ആവശ്യപ്പെട്ടു. കോളനി നിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് എംഎല്‍എ കെ.ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തിലാണ് ഈ ആവശ്യങ്ങളുയര്‍ന്നത്. കോളനിക്കാരുടെ പ്രധാന പ്രശ്നങ്ങളായ റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് സംബന്ധിച്ച പ്രശ്നങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍, പഠന സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചും ചര്‍ച്ച നടന്നു.
തങ്ങളുടെ ജീവിതശൈലിക്കനുയോജ്യമായ പരമ്പരാഗത തൊഴിലായ വിഭവ ശേഖരണം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുനരധിവാസമാണ് ആവശ്യമെന്ന് കോളനി നിവാസികള്‍ എം.എല്‍.എക്കും ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍ അറിയിച്ചു. പ്രശ്നത്തില്‍ പഠനം നടത്തി ഉടന്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും പരിഹാരമാര്‍ഗ്ഗം കണ്ടെത്തുമെന്നും എം.എല്‍.എ ഉറപ്പ് നല്കി. ഇവരുടെ പ്രധാന പ്രശ്നമായ പുനരധിവാസം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് പാലക്കാട് ആര്.ഡി.ഒയ്ക്ക് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിനിര്ദ്ദേശം നല്കി.
നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വികസനവകുപ്പ് മുഖേന നടപ്പാക്കുന്ന ഭക്ഷ്യസഹായ പദ്ധതി ഉദ്ഘാടനം കെ. ബാബു എം.എല്‍.എ നിര്‍വ്വഹിച്ചു. ശേഷം സംഘം പുല്ലുകാട് കോളനി സന്ദര്‍ശിക്കുകയും പുല്ലുകാട് കോളനിക്കാര്‍ തങ്ങളുടെ താമസ സ്ഥലം പതിച്ച് കിട്ടണമെന്ന ആവശ്യം ഉന്നയിക്കുകയും, ഇതുസംബന്ധിച്ച് എം.എല്‍.എയും, ജില്ലാ കലക്ടറും സര്‍ക്കാരിലേക്ക് കത്തെഴുതാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: