കൊട്ടാരക്കര: റൂറല്‍ ജില്ലയില്‍ പോലീസ് നടപ്പിലാക്കിയ ശുഭയാത്ര പദ്ധതിയുടെ ഭാഗമായി നടന്ന വാഹന പരിശോധനയില്‍ 308 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്തു. ഒരു മാസം നീണ്ടുനിന്ന ശുഭയാത്ര പദ്ധതിയില്‍ 16,656 വാഹനങ്ങളാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയത്. 7,242 പെറ്റി കേസുകളും ചാര്‍ജ്ജ് ചെയ്തു. 185 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. റൂറല്‍ ജില്ലയിലെ 269 സ്‌കൂളുകള്‍ പദ്ധതിയില്‍ പങ്കാളികളായി. 170 സ്‌കൂളുകളില്‍ ബോധവത്കരണ ക്ലാസ്സുകളും പൊതുജനങ്ങള്‍ക്കായി 69 ക്ലാസ്സുകളും നടന്നു. 10281 ബോധവത്കരണ പരിപാടികളില്‍ പങ്കാളികളായത്. പദ്ധതി ഒരു മാസത്തേക്കാണ് നടപ്പാക്കിയതെങ്കിലും ഇതിന് തുടര്‍ച്ച ഉണ്ടാകുമെന്ന് എസിപി അജിതാ ബീഗം വ്യക്തമാക്കി.
















