കുവൈറ്റ് സിറ്റി : നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു. ജാതിമത ചിന്തകള്‍ക്ക് അതീതമായി മനുഷ്യത്വത്തെ മാനിച്ചിരുന്ന മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് ജനറല്‍ സെക്രട്ടറി പ്രസാദ് പത്മനാഭന് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് മധു വെട്ടിയാര്‍ അധ്യക്ഷനായി.
സ്വാമിവിവേകാനന്ദനും ചട്ടമ്പിസ്വാമികളും തമ്മിലുള്ള കൂടിക്കാഴ്ചയും, തുടര്‍ന്ന് നടന്ന സത്സംഗ സംവാദത്തില്‍ ചിന്മുദ്രഅദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഉപകരിക്കും എന്ന വിഷയത്തില്‍ പ്രമാണസഹിതം വിവേകാനന്ദസ്വാമികള്‍ക്ക് വിവരിച്ചുക്കൊടുത്തതും മുഖ്യപ്രഭാഷണത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ വിശദമാക്കി.
വസുധൈവ കുടുംബകം എന്നതായിരുന്നു സ്വാമികളുടെ കാഴ്ചപ്പാടെന്ന് സാമൂഹ്യ സാംസ്കാരിക പ്രവര്ത്തകന് മനോജ് മാവേലിക്കര പ്രസംഗത്തില്‍ പറഞ്ഞു. പുഷ്പാര്‍ച്ചന, നാമജപം എന്നിവ നടന്നു.
രാജേന്ദ്രന്‍പിള്ള, കെ.പി. വിജയകുമാര്‍, സന്തോഷ് കുട്ടത്ത്, വിജയന്‍പിള്ള, ദിനചന്ദ്രന്, കീര്ത്തിസുമേഷ് എന്നിവര്‍ പ്രഭാഷണം നടത്തി. പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ അനൂപ് സോമന് പരിപാടിക്ക് നേതൃത്വം നല്കി. ട്രഷറര്‍ ശ്രീകുമാര്‍ നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: