തൊടുപുഴ: അന്യായമായ സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, തൊഴില്‍ കരം എടുത്തു കളയുക, 12 1/2 ശതമാനം ബോണസ്സ് അനുവദിക്കുക, പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തി ഏകീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഫെറ്റോയുടെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ ധര്‍ണ്ണ നടത്തി.
എന്‍.ജി.ഒ. സംഘ് ജില്ലാ പ്രസിഡന്റ് എം.എന്‍. ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഫെറ്റോ സംസ്ഥാന സംഘടനാ സെക്രട്ടറി എസ്. വാരിജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. അന്യായമായ സ്ഥലം മാറ്റങ്ങളിലൂടെ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ജി.ഒ സംഘ് സംസ്ഥാന ജോ. സെക്രട്ടറി വി.കെ. ബിജു മുഖ്യപ്രഭാഷണം നടത്തി.
ആശംസകളര്‍പ്പിച്ചു കൊണ്ട് കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ് സംഘ്, സംസ്ഥാന സമിതി അംഗം ആര്‍. ശ്രീകുമാര്‍, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം ആര്‍. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ജി.ഒ സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.എം. മഞ്ജുഹാസന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി വി.എന്‍. രാജേഷ് നന്ദിയും പറഞ്ഞു.
















