കാഞ്ഞിരപ്പള്ളി: സ്വാതന്ത്ര്യദിനത്തിന്റെ സപ്തതിയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ ചരിത്രവിഭാഗം ഒരുക്കുന്ന ചരിത്രപ്രദര്‍ശനം നാളെ രാവിലെ 10 മുതല്‍ 4.30 വരെ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും.
കാഞ്ഞിരപ്പള്ളിയുടെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകരന്‍ അഡ്വ. പി.ജെ. ജോസഫ്കുഞ്ഞ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ. കെ. അലക്‌സാണ്ടര്‍ അധ്യക്ഷതവഹിക്കും. മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. ചരിത്രവിഭാഗം മേധാവി ബിനോ പി. ജോസ്, തനൂജ എന്നിവര്‍ പ്രസംഗിക്കും.
കേരളത്തിലെ ഏറ്റവും വലിയ മലയാള പ്രസിദ്ധീകരണ ശേഖരണം, ഒരു പൈസ മുതല്‍ 1000 രൂപ വരെയുള്ള ഇന്ത്യന്‍ നാണയങ്ങള്‍, സ്വതന്ത്ര ഇന്ത്യ പുറത്തിറക്കിയ മുഴുവന്‍ നാണയങ്ങളും, ലോകത്തിലെ ഏറ്റവും വെലിയ ടെലിഫോണ്‍ കാര്‍ഡ് ശേഖരം, കേരളത്തനിമയാര്‍ന്ന മുന്‍കാല വീട്ടുപകരണങ്ങള്‍, ഭാരത സ്വാതന്ത്ര്യസമര ചരിത്രം എന്നിവ പ്രദര്‍ശനത്തിലുണ്ടായിരിക്കും.
ഗിന്നസ് സുനില്‍ എന്നറിയപ്പെടുന്ന ഡോ. സുനില്‍ ജോസഫ്, സി.പി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം.
















